കേരളം

kerala

ETV Bharat / sitara

പ്രണയദിനം ആഘോഷിക്കാന്‍ ഒമര്‍ ലുലുവിന്‍റെ 'തു ഹി ഹേ മേരി സിന്ദഗി' എത്തി - ഒമര്‍ ലുലുവിന്‍റെ ഹിന്ദി ആല്‍ബം

'പെഹ്ലാ പ്യാര്‍' എന്ന പേരില്‍ ആദ്യം അനൗണ്‍സ് ചെയ്‌ത ആല്‍ബം കോപ്പി റൈറ്റ് പ്രശ്നം കാരണം പിന്നീട് 'തു ഹി ഹേ മേരി സിന്ദഗി' എന്ന പേരില്‍ ഇറക്കുകയായിരുന്നു

omar lulu t series hindi album tu hi hai meri zindagi out now  'തു ഹി ഹേ മേരി സിന്ദഗി'  'തു ഹി ഹേ മേരി സിന്ദഗി' ആല്‍ബം സോങ്  omar lulu t series hindi album  omar lulu t series hindi album news  omar lulu t series news  ഒമര്‍ ലുലുവിന്‍റെ ഹിന്ദി ആല്‍ബം  ഒമര്‍ ലുലു വാര്‍ത്തകള്‍
പ്രണയദിനം ആഘോഷിക്കാന്‍ ഒമര്‍ ലുലുവിന്‍റെ 'തു ഹി ഹേ മേരി സിന്ദഗി' എത്തി

By

Published : Feb 13, 2021, 2:44 PM IST

ഹാപ്പി വെഡ്ഡിങും അഡാറ് ലവ്വുമെല്ലാം സംവിധാനം ചെയ്‌ത് തരംഗമായ സംവിധായകന്‍ ഒമര്‍ലുലു ആദ്യമായി ഹിന്ദിയില്‍ സംവിധാനം ചെയ്‌ത ആല്‍ബം സോങ് പുറത്തറങ്ങി. 'തു ഹി ഹേ മേരി സിന്ദഗി' എന്ന ഗാനമാണ് പ്രണയ ദിനം ആഘോഷിക്കാന്‍ വേണ്ടി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് . ടി മ്യൂസിക്കിന് വേണ്ടി സംവിധാനം ചെയ്‌ത ആല്‍ബത്തില്‍ മോഡലുകളായ അജ്മല്‍ ഖാനും ഭാര്യയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ജുമാന ഖാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'പെഹ്ലാ പ്യാര്‍' എന്ന പേരില്‍ ആദ്യം അനൗണ്‍സ് ചെയ്‌ത ആല്‍ബം കോപ്പി റൈറ്റ് പ്രശ്നം കാരണം പിന്നീട് 'തു ഹി ഹേ മേരി സിന്ദഗി' എന്ന പേരില്‍ ഇറക്കുകയായിരുന്നു.

ദുബായിയിലാണ് ആല്‍ബത്തിന്‍റെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് സമയയത്ത് അഭിനേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടനും ബിഗ്ബോസ് മത്സരാർഥിയുമായ പരീക്കുട്ടിയും ഒമറിന്‍റെ പുതിയ ഈ ആൽബത്തിന്‍റെ ഭാഗമായിട്ടുണ്ട്. നിഖില്‍ ഡിസൂസയാണ് ഈ ആല്‍ബത്തിലെ ഗാനം പാടിയിരിക്കുന്നത്. അഭിഷേക് ടാലണ്ടഡിന്‍റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അച്ചു വിജയന്‍ ആണ് ചിത്രസംയോജനം. ധമാക്കയാണ് അവസാനം പുറത്തിറങ്ങിയ ഒമര്‍ലുലു ചിത്രം. ബാബു ആന്‍റണി നായകനാകുന്ന പവര്‍സ്റ്റാറാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

ABOUT THE AUTHOR

...view details