മഹാമാരിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായ ഉപകരണങ്ങള്‍ വിതരണം ചെയ്‌തും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്‌തും സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒമര്‍ ലുലു തിയേറ്റര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി സജീവമാണിപ്പോള്‍. ഹൗസ് ഫുള്‍ ചലഞ്ച് എന്ന പദ്ധതി വഴിയാണ് ഒമര്‍ ലുലുവിന്‍റെ സഹായങ്ങള്‍ സിനിമാ തിയേറ്ററുകളിലെ ദിവസവേതനക്കാരിലേക്ക് എത്തുന്നത്.
കേരളത്തില്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായ തിയേറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ച് നല്‍കുന്നതാണ് ചലഞ്ച്. പെരിന്തല്‍മണ്ണയിലെ വിസ്‌മയ തിയേറ്ററിലെ ജീവനക്കാര്‍ക്കാണ് ഒമര്‍ ലുലുവിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ആദ്യം നല്‍കിയത്.
ഒമര്‍ ലുലുവിന്‍റെ വാക്കുകള്‍
'ഹൗസ്‌ഫുള്‍ ചലഞ്ച്.... നമ്മുക്ക് എല്ലാവര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു ഹൗസ്‌ഫുള്‍ ഷോ ഉണ്ടാവും... ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്‍റെ ആദ്യ സിനിമ റിലീസ് കഴിഞ്ഞ് ഒരു തിയേറ്ററിലും ആളില്ലാതെ വിഷമിച്ച് ഇരിക്കുന്ന സമയത്ത് ശനിയാഴ്ച്ച രാത്രി സെക്കന്‍റ് ഷോ സമയത്ത് ഒരു കോള്‍ വന്നു. പെരിന്തല്‍മണ്ണ വിസ്മയാ തിയേറ്ററില്‍ നിന്ന് പടം ഹൗസ്‌ഫുള്‍ ആയി. നല്ല ചിരിയുണ്ട് ഇനി നന്നായി പ്രമോട്ട് ചെയ്‌താ മതീ എന്ന് പറഞ്ഞു. ഇന്ന് ഹൗസ്‌ഫുള്ളായ തിയേറ്ററുകള്‍ അടഞ്ഞൂ....
അവിടുത്തെ ജീവനകാരുടെ ഹൗസ് ഫുള്‍ ആക്കാന്‍ സാധിക്കില്ലെങ്കില്ലും പറ്റുന്ന പോലെ ഒരു സഹായം... നമ്മുടെ അല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കളേ കൊണ്ട് ചെയ്യുക. ഞാന്‍ എന്‍റെ സുഹൃത്തുക്കളും സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു. നിങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് സിനിമാ മേഖലയില്‍ ഉള്ള മറ്റ് രണ്ട് പേരെ ചലഞ്ച് ചെയ്‌ത് ഇത് ഒരു ചെയിന്‍ പോലെ മുന്നോട്ട് പോയാല്‍ പൂട്ടി കിടക്കുന്ന കേരളത്തിലെ എല്ലാ തിയേറ്റര്‍ ജീവനക്കാര്‍ക്കും ഒരു സഹായമാവും. വിസ്മയ തിയേറ്റര്‍ പെരിന്തല്‍മണ്ണ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യകിറ്റ് മാനേജ്മെന്‍റിന് കൈമാറി...'
Also read:ഒരു അഡാറ് ലവ് ഹിന്ദി പതിപ്പിന് 50മില്യണ്‍ കാഴ്ചക്കാര്‍, അന്തിമ വിജയം കർമത്തിന്‍റേതെന്ന് ഒമര്‍ ലുലു
കഴിഞ്ഞ ദിവസമാണ് ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്വിന്‍റെ ഹിന്ദി പതിപ്പിന് പത്ത് ലക്ഷം ലൈക്കും അഞ്ച് കോടി കാഴ്ചക്കാരെയും ലഭിച്ചത്. സിനിമയുടെ ഹിന്ദി ഡബ് ഏപ്രില്‍ 29നാണ് യുട്യൂബില്‍ റിലീസ് ചെയ്‍തത്. ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്‌സ് ലഭിക്കുന്നത്. ഇപ്പോള്‍ ബാബു ആന്‍റണി നായകനാകുന്ന പവര്‍സ്റ്റാറിന്‍റെ പണിപ്പുരയിലാണ് ഒമറിപ്പോള്‍.