ടൊവിനോ തോമസ് ചിത്രം കള ഒടിടി റിലീസിനെത്തിയ ശേഷം സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധനേടിയ നടനാണ് സുമേഷ് മൂര്‍. അടുത്തിടെ സുമേഷ് മൂര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പൃഥ്വിരാജ് സിനിമ കടുവയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നിഷേധിച്ചതിന്‍റെ കാരണമായി സുമേഷ് പറഞ്ഞത് 'കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല... കടുവയില്‍ ലഭിച്ചിരുന്ന ഓഫറിലെ കഥാപാത്രം നായകന്‍റെ അടി കൊണ്ട് വീഴുന്നതായിരുന്നു....'എന്നാണ്. ഇപ്പോള്‍ സുമേഷ് മൂറിന്‍റെ പ്രസ്താവനയ്‌ക്കുള്ള മറുപടി എന്നോണം സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
'കറുപ്പും വെളുപ്പും കോപ്പും.... ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്‍റെ പടവും മണി ചേട്ടന്‍റെ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് അതൊന്നും വെളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ.... തിയറ്ററില്‍ കയ്യടിച്ച് രസിക്കാം എന്ന തോന്നലില്‍ മാത്രമാണ്' എന്നായിരുന്നു ഒമര്‍ ലുലു കുറിച്ചത്. ഇതോടെ ഒമര്‍ ലുലുവിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. 'താങ്കളുടെ സിനിമയിൽ എത്ര കറുത്ത നിറത്തിലുള്ള നായികമാർ ഉണ്ട്..... താങ്കളുടെ പോട്ടെ ഒരു 20 വർഷത്തെ ചരിത്രം എടുത്താൽ എത്ര നായികമാർ ഉണ്ട്. ഏറിപോയാൽ ഒരു കമ്മട്ടിപ്പാടവും കുറച്ചു സിനിമകളും കാണും. നായകന്മാരുടെ ചരിത്രം എടുത്താൽ പറയാൻ പിന്നെ ഒരു മണി മാത്രമുണ്ട്. അതും കരുമാടികുട്ടനും വാസന്തിയും ലക്ഷ്മിയുമൊക്കെ. ഒന്നോ, രണ്ടോ സിനിമ അല്ലാതെ മണിയുടെ മിക്ക ആക്ഷൻ സിനിമകളും തിയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു...' 'ജാതീയതയുടെ പേരിൽ മേൽ ഉദ്യോഗസ്ഥന്‍റെ മനസിക പീഡനം കൊണ്ട് പൊലീസുകാരൻ വരെ തൂങ്ങി മരിച്ച നാടാണ് കേരളം... കീഴ് ജാതിക്കാരി മേൽ ഉദ്യോഗസ്ഥയായ ഓഫീസ് ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കിയ സവർണ മേൽ ജാതിയത ചുമക്കുന്ന കേരളം ആണ്.... അത് കൊണ്ട് ആ ചെക്കന്‍റെ അഭിപ്രായം തള്ളികളയേണ്ട കാര്യമൊന്നും ഇല്ല... സിനിമയിൽ വരെ നായർ ജാതിയാണ് മുന്തിയത് എന്ന് സ്ഥാപിക്കാൻ നോക്കുന്ന സൂപ്പർ സ്റ്റാറുകളും, സംവിധായകരും ഒരുപാട് ഉണ്ട്.... ഈ പറഞ്ഞ കലാഭവൻ മണി വരെ അതിന്‍റെ ഇരയായിട്ടുണ്ട്..' എന്നൊക്കെയാണ് ഒമറിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് ചിലര്‍ കമന്‍റ് ചെയ്‌തത്.