കേരളം

kerala

ETV Bharat / sitara

സിദ്ധ് ശ്രീറാമിന്‍റെ ശബ്ദത്തില്‍ ഹൃദയം കവര്‍ന്ന് 'ഓള്' - Olu Video Song

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. സിദ്ധ് ശ്രീറാം ആലപിച്ച ഓള് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്

സിദ്ധ് ശ്രീറാമിന്‍റെ ശബ്ദത്തില്‍ ഹൃദയം കവര്‍ന്ന് 'ഓള്'  മണിയറയിലെ അശോകന്‍  ജേക്കബ് ഗ്രിഗറി  മലയാളം സിനിമകള്‍  മണിയറയിലെ അശോകനിലെ രണ്ടാമത്തെ വീഡിയോ ഗാനം  Olu Video Song  Olu Video Song | Maniyarayile Ashokan
സിദ്ധ് ശ്രീറാമിന്‍റെ ശബ്ദത്തില്‍ ഹൃദയം കവര്‍ന്ന് 'ഓള്'

By

Published : Aug 22, 2020, 7:54 PM IST

ജേക്കബ് ഗ്രിഗറി നായകവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം മണിയറയിലെ അശോകനിലെ രണ്ടാമത്തെ വീഡിയോ ഗാനവും പുറത്തിറങ്ങി. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. സിദ്ധ് ശ്രീറാം ആലപിച്ച ഓള് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. വെയ്‌ഫ‌റര്‍ ഫിലിംസിന്‍റെ ബാനറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ഛായാഗ്രാഹകന്‍ സജാദ് കക്കു ആണ്. സംവിധായകനും ഛായാഗ്രാഹകനുമടക്കം നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 31 തിരുവോണ നാളില്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങും.

ABOUT THE AUTHOR

...view details