കേരളം

kerala

ETV Bharat / sitara

ലൈഫ് പാട്നറായി ബെസ്റ്റ് ഫ്രണ്ട്; ചിരി പടര്‍ത്തി ഓ മൈ കടവുളേ ടീസര്‍ - റിതിക സിങ്

അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ അശോക് സെല്‍വന്‍, റിതിക സിങ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍

ലൈഫ് പാട്നറായി ബെസ്റ്റ് ഫ്രണ്ട്; ചിരി പടര്‍ത്തി ഓ മൈ കടവുളേ ടീസര്‍

By

Published : Oct 20, 2019, 7:26 PM IST

അടുത്ത സുഹൃത്തിനെ കല്യാണം കഴിച്ചാല്‍ കുടുംബജീവിതം വിജയമാകുമോ? വ്യത്യസ്ഥമായ ലവ് സ്റ്റോറിയാണ് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഓ മൈ കടവുളേ ചര്‍ച്ച ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ടുപേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. വിവാഹത്തിന് ശേഷം ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഓ മൈ കടവുളേ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ അശോക് സെല്‍വന്‍, റിതിക സിങ് എന്നിവരാണ് പ്രധാന താരങ്ങള്‍ക്കൊപ്പം അതിഥി വേഷത്തില്‍ എത്തുന്നത്. സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്. റൊമാന്‍റിക് എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ABOUT THE AUTHOR

...view details