പത്മശ്രീ പുരസ്‌കാര ജേതാവായ സംവിധായകന്‍ നിള മാധബ് പാണ്ഡ ഒരുക്കിയ ഒഡിയ ചിത്രം കലിറ അതിത ഓസ്കറിലേക്ക്. 93-ാമത് അക്കാദമി പുരസ്‌കാരത്തിൽ പൊതുവിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം ഓസ്‌കറിൽ മത്സരിക്കുന്നത്. സംവിധായകൻ നിള മാധബാണ് കലിറ അതിത ഓസ്‌കർ എൻട്രി നേടിയ സന്തോഷവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമ അക്കാദമി സ്ക്രീനിങ്ങിൽ പ്രദർശിപ്പിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.
നിള മാധബിന്‍റെ കലിറ അതിത ഓസ്കറിലേക്ക് - odia movie kalira atita news update
മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഡിയ ചിത്രം കലിറ അതിത ഓസ്കറിൽ മത്സരിക്കുന്നത്.
നിള മാധബിന്‍റെ കലിറ അതിത ഓസ്കറിലേക്ക്
പിറ്റോബാഷ് ത്രിപാഠിയാണ് കലിറ അതിതയിലെ മുഖ്യതാരം. കാലാവസ്ഥ വ്യതിയാനമായിരുന്നു ചിത്രം പ്രമേയമാക്കിയത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ ഒരു ഗ്രാമം ദുരിതത്തിലാകുന്ന കഥയാണ് ഒഡിയ ചിത്രത്തിന്‍റെ പശ്ചാത്തലം.