ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം രാജ്യത്തുണ്ടായ അരാജകത്വത്തെ കുറിച്ച് 2016ന്‍റെ അവസാനം പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകമാണ് 'ദി ഫിഫ്ത്ത് റിസ്‌ക്'. മൈക്കൽ ലൂയിസിന്‍റെ രചനയിൽ പിറന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കി പുതിയ കോമഡി സീരീസ് ഒരുങ്ങുകയാണ്. സീരീസ് നിർമിക്കുന്നതാകട്ടെ മുൻ അമേരിക്കൻ പ്രസിഡന്‍റായ ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ചേര്‍ന്നാണ്.
ട്രംപിനെ പരിഹസിച്ച് സീരീസ്; നിർമാണം ഒബാമയും മിഷേലും - michelle obama comedy series news
മുൻ അമേരിക്കൻ പ്രസിഡന്‍റായ ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷൻസ് നിർമിക്കുന്ന 'ദി ജി വേർഡ്' സീരീസിൽ ട്രംപ് ഭരണകൂടത്തെയാണ് പ്രമേയമാക്കുന്നത്
ട്രംപിനെ പരിഹസിച്ച് സീരീസ്
'ദി ജി വേർഡ്' എന്നാണ് സീരീസിന്‍റെ പേര്. അമേരിക്കൻ ഹാസ്യതാരവും എഴുത്തുകാരനുമായ ആഡം കൊണോവറും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കുചേരുന്നുണ്ട്. നെറ്റ്ഫ്ലിക്‌സിന് വേണ്ടി ഒരുങ്ങുന്ന പുതിയ കോമഡി സീരീസിൽ ഒബാമയുടെയും മിഷേലിന്‍റെയും ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസിൽ താനും നിർമാണ പങ്കാളിയാകുന്നു എന്ന വാർത്ത ആഡം കൊണോവർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്തായാലും ട്രംപിനെ പരിഹസിക്കുന്ന രീതിയിൽ ഒരുക്കുന്ന ദി ജി വേർഡ് നിർമിക്കുന്നത് ഒബാമയാണെന്നതില്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്.