കേരളം

kerala

ETV Bharat / sitara

ഒമര്‍ലുലുവിന്‍റെ സംവിധാനത്തില്‍ വീണ്ടും ഒരു കളര്‍ഫുള്‍ സോങ് - ധമാക്ക

ഒമര്‍ലുലുവിന്‍റെ പുതിയ ചിത്രം ധമാക്കയിലെ പുതിയ ഗാനമാണ് ഇപ്പോള്‍ ട്രെന്‍റിങ് ആവുന്നത്. അരുണ്‍ കുമാര്‍ നിക്കി ഗല്‍റാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

ഒമര്‍ലുലുവിന്‍റെ സംവിധാനത്തില്‍ വീണ്ടും ഒരു കളര്‍ഫുള്‍ സോങ്

By

Published : Oct 20, 2019, 3:25 PM IST

നാല് സിനിമകള്‍ മാത്രമെ ഒമര്‍ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളുവെങ്കിലും ആ നാല് ചിത്രത്തിലെയും ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. യൂത്തിനെ ഹരംപിടിപ്പിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ ഗാനമെങ്കിലും ഒമര്‍ലുലുവിന്‍റെ ചിത്രത്തിലുണ്ടാകും. ഒരു അഡാര്‍ ലവ്വിന് ശേഷം ഒമര്‍ലുലുവിന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമാലോകത്തെത്തിയ അരുണാണ് ധമാക്കയിലെ നായകന്‍.

ഇപ്പോള്‍ ചിത്രത്തിലെ ഒരു അടിപൊളി വെഡ്ഡിംങ് സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് കഴിഞ്ഞു. നായകനും നായികയ്ക്കും പുറമെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

തെന്നിന്ത്യന്‍ താരസുന്ദരി നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായിക. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസറാണ് നിര്‍മിച്ചിരിക്കുന്നത്. മുകേഷ്, ഉര്‍വ്വശി, ഇന്നസെന്‍റ്, ധര്‍മ്മജന്‍, ശാലിന്‍ സോയ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ABOUT THE AUTHOR

...view details