2013ലെ കുഞ്ഞനന്തന്‍റെ കട എന്ന ചിത്രത്തിലും 2015ലെത്തിയ ഫയർമാൻ എന്ന ത്രില്ലർ ചിത്രത്തിലും മമ്മൂട്ടിയും നൈല ഉഷയും സ്‌ക്രീൻ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ യുഎഇ യാത്രക്കിടെ മെഗാതാരത്തിനൊപ്പം ഒരു ക്ലിക്ക് എടുക്കാൻ സാധിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് നൈല ഉഷ.
താരത്തിനൊപ്പം ഇനിയും ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം കുറിച്ചുകൊണ്ടാണ് നൈല ഫേസ്‌ബുക്കിൽ ചിത്രം പങ്കുവച്ചത്.
വിസ്‌മയം നിറഞ്ഞ നിമിഷം.... നൈല ഉഷയുടെ കുറിപ്പ്
പോസ്റ്റ് ചെയ്‌ത് മിനിട്ടുകള്‍ക്കകം നൈല ഉഷയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
'കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നതായി ഒന്നാലോചിച്ച് നോക്കൂ. ആ വിസ്‌മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണയും അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് തോന്നാറുള്ളതും. മമ്മൂക്ക. ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ ഉടനെ കാസ്റ്റ് ചെയ്യണം, പ്ലീസ്,' എന്നാണ് നടി ഫേസ്‌ബുക്കിൽ കുറിച്ചത്.
Also Read: സുവര്‍ണ നിമിഷം ; ഗോൾഡൻ വിസ സ്വീകരിച്ച് മലയാളത്തിന്‍റെ ബിഗ് എമ്മുകൾ
യുഎഇയിൽ സ്ഥിരതാമസക്കാരിയായ നൈല ഉഷ അഭിനേത്രിയെന്നതിന് പുറമെ റേഡിയോ അവതാരക കൂടിയാണ്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനും യുഎഇ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിക്കാനുമായി മമ്മൂട്ടി അടുത്തിടെ ദുബായിൽ എത്തിയിരുന്നു.
കൊവിഡ് മഹാമാരിക്ക് രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ദുബായിലേക്ക് യാത്ര ചെയ്‌തത്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് വിവാഹവിരുന്നിൽ പങ്കാളികളാകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.