കേരളം

kerala

ETV Bharat / sitara

നിഖില്‍ ജെയ്‌നുമായുള്ള വിവാഹം ഇന്ത്യന്‍ നിയമപ്രകാരം അസാധുവെന്ന് നുസ്രത്ത് ജഹാന്‍ - നുസ്രത്ത് ജഹാന്‍

തന്‍റെ അനുവാദം ഇല്ലാതെ അക്കൗണ്ടില്‍ നിന്ന് നിഖില്‍ പണമിടപാടുകള്‍ നടത്തിയതായി നുസ്രത്ത്.

നിഖില്‍ ജെയ്‌നുമായുള്ള തന്‍റെ വിവാഹം ഇന്ത്യന്‍ നിയമപ്രകാരം അസാധുവാണെന്ന് നുസ്രത്ത് ജഹാന്‍  Nusrat Jahan breaks her promise and silence on ongoing controversy  Nusrat Jahan news  Nusrat Jahan films  Nusrat Jahan mp  Nusrat Jahan wedding  Nusrat Jahan husband  നിഖില്‍ ജെയ്‌ന്‍  നിഖില്‍ ജെയ്‌ന്‍ വാര്‍ത്തകള്‍  നുസ്രത്ത് ജഹാന്‍  നുസ്രത്ത് ജഹാന്‍ എംപി
നിഖില്‍ ജെയ്‌നുമായുള്ള തന്‍റെ വിവാഹം ഇന്ത്യന്‍ നിയമപ്രകാരം അസാധുവാണെന്ന് നുസ്രത്ത് ജഹാന്‍

By

Published : Jun 9, 2021, 9:26 PM IST

വിവാഹം, ഗര്‍ഭധാരണം എന്നിവ സംബന്ധിച്ച് തന്‍റെ പേരില്‍ പ്രചരിക്കുന്ന വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടിയും ബംഗാള്‍ എംപിയുമായ നുസ്രത്ത് ജഹാന്‍. തുർക്കി നിയമപ്രകാരമാണ് 2019ല്‍ വ്യവസായിയായ നിഖില്‍ ജെയ്‌നുമായി തന്‍റെ വിവാഹം നടന്നതെന്ന് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.

ഇന്ത്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്തതിനാല്‍ ആ ബന്ധത്തിന് ഇവിടെ നിയമസാധുതയില്ല. തന്‍റെ അനുവാദം ഇല്ലാതെ അക്കൗണ്ടില്‍ നിന്ന് നിഖില്‍ പണമിടപാടുകള്‍ നടത്തിയതായും നുസ്രത്ത് ആരോപിച്ചു. അതേസമയം 2020 മുതല്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണെന്ന് നിഖില്‍ ജെയ്‌നും അറിയിച്ചു.

നുസ്രത്ത്-നിഖില്‍ വിവാഹം

തുര്‍ക്കിയിലെ ബോഡ്രമില്‍ വെച്ചാണ് നുസ്രത്തും നിഖിലും 2019 ജൂണില്‍ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹശേഷം മടങ്ങിയെത്തിയ താരങ്ങള്‍ ജൂലൈയില്‍ കൊൽക്കത്തയിൽ സിനിമ രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിരുന്നു. നിരവധി ബംഗാളി സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

വിവാദത്തിന് പിന്നില്‍

നുസ്രത്ത് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഭര്‍ത്താവ് നിഖില്‍ തങ്ങള്‍ ആറ് മാസമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

ഇതോടെയാണ് ഇരുവരുടെയും വിവാഹബന്ധം വീണ്ടും മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. കൂടാതെ 2021 ലെ ബംഗാള്‍ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന നടന്‍ യഷ് ദാസ് ഗുപ്തയുമായി നുസ്രത്ത് ഡേറ്റിങിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details