മനു അശോകന്‍ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായി പ്രദർശനത്തിനെത്തിയത്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‌മി, ശ്രുതി രാമചന്ദ്രൻ എന്നിവർ മുഖ്യതാരങ്ങളായ ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്.
എന്നാൽ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ചാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ ചോദിക്കുന്നത്. കാണെക്കാണെ വിവാഹേതരബന്ധത്തെ നോർമലൈസ് ചെയ്യുന്നുണ്ടോ എന്നായിരുന്നു എൻ.എസ് മാധവന്‍റെ ട്വീറ്റ്.