കേരളം

kerala

ETV Bharat / sitara

നൗഷാദ് ഇപ്പോഴും വെന്‍റിലേറ്ററിലാണ്; മരണ വാർത്ത വ്യാജം - chef noushad death fake news latest news

നൗഷാദ് മരണപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററിൽ ചികിത്സയിലാണെന്നും സുഹൃത്തും നിർമാതാവുമായ നൗഷാദ് ആലത്തൂർ.

ഷെഫ് നൗഷാദ് വാർത്ത  സിനിമാനിർമാതാവ് നൗഷാദ് വാർത്ത  മരണപ്പെട്ടുവെന്ന വാർത്ത വ്യാജം നൗഷാദ് വാർത്ത  വെന്‍റിലേറ്റർ ഷെഫ് നൗഷാദ് വാർത്ത  നൗഷാദ് ആലത്തൂർ വാർത്ത  നൗഷാദ് മരണം വ്യാജം വാർത്ത  chef noushad news latest  chef noushad critical news  chef noushad died news  chef noushad death fake news latest news  noushad alathur facebook post news
നൗഷാദ്

By

Published : Aug 26, 2021, 5:19 PM IST

സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിലാണെന്ന വാർത്തക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാജ മരണവാർത്ത പ്രചരിക്കുന്നു. നൗഷാദ് മരണപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂർ ഫേസ്‌ബുക്കിൽ അറിയിച്ചു.

നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് നൗഷാദ് ആലത്തൂർ തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. നൗഷാദിനായി പ്രാർഥിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദമാക്കി.

Also Read: മണിരത്‌നം,ഷങ്കര്‍, ഒപ്പം വെട്രിമാരനടക്കമുള്ളവരും ; വിപ്ലവമാകാന്‍ 'റെയിൻ ഓൺ ഫിലിംസ്'

'എന്‍റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്‌പിറ്റലിൽ വെന്‍റിലേറ്ററിൽ ആണ്. അദ്ദേഹത്തിന് വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്' എന്ന് നൗഷാദ് ആലത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.

ടെലിവിഷൻ കുക്കറി ഷോകളിലൂടെ പ്രശസ്‌തനായ നൗഷാദ് കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്‌ടർ, ലയൺ, പയ്യൻസ്, സ്‌പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ്.

ABOUT THE AUTHOR

...view details