കേരളം

kerala

ETV Bharat / sitara

പട, ബര്‍മുഡ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് എന്‍.എം ബാദുഷ - pada movie

ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ധര്‍മജന്‍, ഷറഫുദ്ദീന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ബാദുഷക്ക് പിന്തുണ അറിയിച്ചു.

NM Badusha promises free vaccination for Pada and Bermuda film crews  പട, ബര്‍മുഡ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് എന്‍.എം ബാദുഷ  എന്‍.എം ബാദുഷ  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ  പട സിനിമ വാര്‍ത്തകള്‍  ഷെയ്‌ന്‍ നിഗം ബെര്‍മുഡ സിനിമ  NM Badusha promises free vaccination  NM Badusha free vaccination  NM Badusha news  NM Badusha  pada movie  Bermuda movie
പട, ബര്‍മുഡ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് എന്‍.എം ബാദുഷ

By

Published : Jun 5, 2021, 8:39 PM IST

കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മലയാളത്തില്‍ തന്നെ ഒട്ടനവധി സിനിമകളാണ് പാതിവഴിയില്‍ മുടങ്ങി കിടക്കുന്നത്. സിനിമ മേഖല നിശ്ചലമായതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുടെ വരുമാനം നിലച്ചു. ഭക്ഷണത്തിന് പോലും പണം കണ്ടെത്താന്‍ സാധിക്കാത്ത ഇത്തരക്കാരെ ഇതിനോടകം സിനിമ മേഖലയില്‍ നിന്നും നിരവധി താരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ. അദ്ദേഹം ഭാഗമാകുന്ന പട, ബര്‍മുഡ സിനിമകളുടെ അണിയറപ്രവര്‍ത്തകരെയാകും വാക്‌സിനേഷന് വിധേയമാക്കുകയെന്നും ബാദുഷ സോഷ്യല്‍മീഡിയ വഴി അറിയിച്ചു.

'സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്.... ഈ കാലവും കടന്നുപോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധിക ദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ എന്‍റെ സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തുസൂക്ഷിക്കുന്നതില്‍ ഞാന്‍ ബദ്ധശ്രദ്ധനാണ്. എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച്‌ ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകും. ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവില്‍ പാതി വഴിയില്‍ നിലച്ചത്. ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ച്‌ ടി.കെ രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ബര്‍മുഡയും ഇഫോര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മിച്ച്‌ കമല്‍ സംവിധാനം നിര്‍വഹിക്കുന്ന, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ട് ചിത്രങ്ങളുടെയും തുടര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഞാനും നിര്‍മാതാക്കളും ചേര്‍ന്ന് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും. ഇനിയങ്ങോട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്....' എന്നായിരുന്നു ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ബര്‍മുഡയുടെ ഫസ്റ്റ്ലുക്ക് അടുത്തിടെയാണ് റിലീസ് ചെയ്‌തത്. നടന്‍ ഷെയ്‌ന്‍ നിഗമാണ് ചിത്രത്തില്‍ നായകന്‍. അതേസമയം പടയില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ധര്‍മജന്‍, ഷറഫുദ്ദീന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ബാദുഷക്ക് പിന്തുണ അറിയിച്ചു.

Also read: അഭിനയവും സംവിധാനവും സംവിധായകന്‍ സുശീന്ദ്രന് കീഴില്‍ പഠിക്കാന്‍ അവസരം

ABOUT THE AUTHOR

...view details