"പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?..." ഇന്ന് റിലീസ് ചെയ്യാനിരുന്ന രാജീവ് രവി ചിത്രം തുറമുഖം കൊവിഡ് വീണ്ടും രൂക്ഷമായതോടെ പ്രദർശനത്തിനെത്തിയില്ല. എന്നാൽ, റമദാൻ സമ്മാനമായി അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
More Read: മെയ്‌ദിനാഭിവാദ്യങ്ങളുമായി നിവിൻ പോളിയുടെ 'തുറമുഖം'
സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങിയ ആദ്യ പോസ്റ്ററും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇയ്യോബിന്‍റെ പുസ്തകം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെയും കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. ബി അജിത്കുമാര്‍ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ രാജീവ് രവി തന്നെയാണ്. മട്ടാഞ്ചേരി തുറമുഖത്തിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന തുറമുഖം മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്നു. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിർമിക്കുന്നത്.