ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കലഹം കാമിനി കലഹം സിനിമയുടെ ചിത്രീകരണം അവസാനിച്ചു. നിവിൻ പോളി, ഗ്രേസ് ആന്‍റണി, ജോയ് മാത്യു, ജാഫർ ഇടുക്കി, വിനയ് ഫോർട്ട് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാക്കപ്പ് വീഡിയോയും ഫോട്ടോകളും താരങ്ങള്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കനകം കാമിനി കലഹത്തിന് പാക്കപ്പ് - kanakam kamini kalaham news
പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നടൻ നിവിൻ പോളി തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സിനിമ പോലെ സാധാരണകാരെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് കനകം കാമിനി കലഹം എന്ന സിനിമ സഞ്ചരിക്കുന്നതെന്നും ആക്ഷേപഹാസ്യം നിറഞ്ഞ ഒരു കുടുംബ ചിത്രമായിരിക്കും ഈ സിനിമയെന്നും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. പരിമിത ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ കഴിയുന്ന സിനിമയായതിനാലാണ് സിനിമയുടെ ഷൂട്ടിങ് സംഘം നടത്തിയത്.
പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നടൻ നിവിൻ പോളി തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്. തുറമുഖം, പടവെട്ട് എന്നീ സിനിമകളുടെ ചിത്രീകരണം നിവിൻ പോളി പൂർത്തിയാക്കിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്‌മി നായികയായി എത്തുന്ന സോഫിയ പോൾ ചിത്രം ബിസ്മി സ്‌പെഷ്യലിലും നിവിൻ അഭിനയിക്കുന്നുണ്ട്.