മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു 2018ലെ പേരൻപ്. മനുഷ്യസ്‌നേഹത്തിന്‍റെയും ഊഷ്‌മള ബന്ധത്തിന്‍റെയും കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‌തത് തമിഴ് സംവിധായാകൻ റാം ആയിരുന്നു.
പേരൻപിന്‍റെ സംവിധായകന്‍റെ പുതിയ ചിത്രം നിവിൻ പോളിക്കൊപ്പം - nivin pauly new film news
വലിയ നിരൂപക പ്രശംസ നേടിയ പേരൻപ് ചിത്രത്തിന്‍റെ സംവിധായകൻ റാമിന്‍റെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകുമെന്നാണ് റിപ്പോർട്ട്.

പേരൻപിന്‍റെ സംവിധായകന്‍റെ പുതിയ ചിത്രം നിവിൻ പോളിക്കൊപ്പം
എന്നാൽ, റാമിന്‍റെ പുതിയ ചിത്രത്തിൽ മലയാളത്തിന്‍റെ യുവനടൻ നിവിൻ പോളി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയായിരിക്കും ചിത്രം നിർമിക്കുന്നത്. പേരൻപിന് പുറമെ റാം സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങൾ തങ്ക മീൻകൾ, തരമണി എന്നിവയാണ്.