ബ്ലസി ചിത്രം ആടുജീവിതത്തിനായി പൃഥ്വിരാജ് ഭാരം കുറച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുപത് കിലോയോളം തടി കുറച്ച പൃഥ്വി സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു. മെലിഞ്ഞ ശരീരവുമായുള്ള താരത്തിന്റെ മേക്കോവര്‍ രോഗബാധിതനാണോയെന്ന് പോലും കാഴ്ചക്കാരില്‍ സംശയം ജനിപ്പിക്കും. താരത്തിന്റെ മേക്കോവര്‍ കണ്ട് അമ്പരന്ന്, ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ മല്ലികക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ആനന്ദ് റോഷന്റെ അമ്മ നിഷ കൊട്ടാരത്തില്‍. നിഷയുടെ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. പൃഥ്വിരാജിന്റെ കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തോട് പ്രാര്‍ഥിക്കുന്ന മല്ലികയുടെ വേദന തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നാണ് നിഷ കൊട്ടാരത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.