എറണാകുളം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ അത്യുഗ്രന്‍ പ്രകടനത്തിലൂടെ ജനഹൃദയങ്ങളില്‍ കുടിയേറിയ താരങ്ങളാണ് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും. ഇരുവരും ദമ്പതികളായി എത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് സിനിമ ഒരുക്കിയ സംവിധായകൻ ജിയോ ബേബിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണിത്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്നിവയാണ് മറ്റ് സിനിമകൾ. ഒരു കുടുംബ ചിത്രമായി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്.
സുരാജിന്‍റെ നായികയായി വീണ്ടും നിമിഷ സജയന്‍ , സംവിധാനം ജിയോ ബേബി - film directed by Geo Baby
കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് സിനിമ ഒരുക്കിയ സംവിധായകൻ ജിയോ ബേബിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണിത്

ഒരു സ്‌കൂൾ അധ്യാപകനായാണ് സുരാജ് അഭിനയിക്കുന്നത്. സുരാജിന്‍റെ ഭാര്യയുടെ വേഷത്തിലാണ് നിമിഷ സജയൻ എത്തുന്നത്. സിദ്ധാർത്ഥ ശിവയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോഴിക്കോട് നിന്നുള്ള നിരവധി നാടക കലാകാരന്മാരും സിനിമയുടെ ഭാഗമാകുമെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു. സൂരജ്.എസ്.കുറുപ്പാണ് സംഗീതം ഒരുക്കുന്നത്. ധന്യ സുരേഷും മൃദുല ദേവിയുമാണ് ഗാന രചയിതാക്കൾ. നവാഗതനായ സലു.കെ.തോമസാണ് ഛായാഗ്രാഹകൻ. ലൂയിസ് എഡിറ്റിങ് നിർവഹിക്കുന്നു. കലാസംവിധാനം ജിതിൻ ബാബു. മാന്‍കൈന്‍റ് സിനിമാസ്, സിമ്മട്രി സിനിമാസ്, സിനിമ കുക്ക്‌സ് എന്നിവയുടെ ബാനറില്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍.എസ്.രാജ് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. റോയി, ജനഗണമന, ഉദയ, അനുഗ്രഹീതൻ ആന്‍റണി എന്നിവയാണ് സുരാജിന്‍റെ വരാനിരിക്കുന്ന മറ്റ് പുതിയ സിനിമകൾ.