കേരളം

kerala

ETV Bharat / sitara

നടൻ വിവേകിന്‍റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

ഏപ്രിൽ 17നാണ് വിവേക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അന്വേഷണം വാർത്ത  ദേശീയ മനുഷ്യവകാശ കമ്മിഷന്‍ വിവേക് വാർത്ത  വിവേക് മരണം അന്വേഷണം വാർത്ത  നടൻ വിവേക് പുതിയ വാർത്ത  അന്വേഷണം പ്രഖ്യാപിച്ചു വിവേക് വാർത്ത  കൊവിഡ് വാക്‌സിൻ വിവേക് വാർത്ത  nhrc probe actor vivek death news latest  nhrc vivek death news  tamil actor vivek news latest  national human right commission news  covid vaccine vivek news latest
ദേശീയ മനുഷ്യവകാശ കമ്മിഷന്‍

By

Published : Aug 25, 2021, 3:08 PM IST

ചെന്നൈ : നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സാമൂഹ്യ പ്രവര്‍ത്തകനും വില്ലുപുരം സ്വദേശിയുമായ ശരവണന്‍റെ പരാതിയിന്‍മേലാണ് നടപടി.

കൊവിഡ് വാക്‌സിനേഷനെ തുടർന്നാണ് താരം മരിച്ചതെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പൊതുസമൂഹത്തിൽ പ്രചരിക്കുന്ന ആശങ്കകൾ ദുരീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹർജി സ്വീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ ഉറപ്പുനൽകിയിട്ടുണ്ട്.

വിവേകിന്‍റെ മരണകാരണം കൊവിഡ് വാക്‌സിനെന്ന ആരോപണത്തിൽ അന്വേഷണം

More Read: 'ടെസ്റ്റ് നിര്‍ത്തിയാല്‍ കൊവിഡ് കാണില്ല'; വിചിത്രവാദവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

ഏപ്രിലിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച്, പിറ്റേദിവസമാണ് തമിഴ് താരം വിവേക് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.

More Read: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൺമറഞ്ഞ യുഗം; ചിന്ന കലൈവാനർ ഇനി ഓർമ

കൊവിഡ് വാക്‌സിന്‍ എടുത്തതാണ് മരണത്തിന് കാരണമെന്ന് പിന്നാലെ പ്രചരണമുണ്ടായി. നടൻ മൻസൂർ അലി ഖാൻ ഉൾപ്പെടെയുള്ളവർ ഈ വാദം ഉന്നയിച്ചു. എന്നാൽ, ഇത്തരത്തിൽ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ABOUT THE AUTHOR

...view details