പേരിൽ ഹാസ്യത്തിന്‍റെ മേമ്പൊടിയുണ്ടെങ്കിലും 'കൃഷ്ണൻകുട്ടി പണിതുടങ്ങി' ഒരു ഹൊറർ ചിത്രമാണ്. കഴിഞ്ഞ ആഴ്‌ച പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ, പഴയകാലത്തെ യക്ഷിക്കഥകളെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനം തയ്യാറാക്കിയിരിക്കുന്നത്.
ഒരു നൊസ്റ്റു യക്ഷി ഗാനം; ഭാവഗായകനൊപ്പം സിതാര പാടിയ കൃഷ്ണൻകുട്ടി പണിതുടങ്ങിയിലെ ഗാനമെത്തി - krishnankutty pani thudangi vishnu unnikrishnan news
ടെലിവിഷൻ റിലീസായി 'കൃഷ്ണൻകുട്ടി പണിതുടങ്ങി' ഏപ്രിൽ 11ന് പുറത്തിറങ്ങും. വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പി. ജയചന്ദ്രനും, സിതാര കൃഷ്ണകുമാറും ചേർന്ന് പാടിയ "എങ്കിലും ചെന്താമരേ" എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പാട്ടിന്‍റെ ചിത്രീകരണ രംഗങ്ങൾ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ഗാനരചന. സംഗീത സംവിധാനം നിർവഹിച്ച ആനന്ദ് മധുസൂദനനാണ് സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും തയ്യാറാക്കിരിക്കുന്നതും. കഥ, തിരക്കഥ രചയിതാവായുള്ള ആനന്ദിന്‍റെ ആദ്യ ചുവട്‌വയ്പ്പ് കൂടിയാണിത്.
സൂരജ് ടോമാണ് ഹൊറർ ചിത്രത്തിന്‍റെ സംവിധായകൻ. വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിൽ 11ന് കൃഷ്‌ണൻകുട്ടി പണിതുടങ്ങി റിലീസിനെത്തും. ജിയോ ബേബിയുടെ ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന് ശേഷം ആദ്യമായി ടെലിവിഷൻ റിലീസിനെത്തുന്ന സിനിമയും കൃഷ്ണൻകുട്ടി പണിതുടങ്ങിയാണ്.