തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഡോക്ടറിലെ പുതിയ ഗാനം ഉടന്‍ പുറത്തിറങ്ങും. ഗാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 'സോ ബേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫെബ്രുവരി 25ന് ഗാനം റിലീസ് ചെയ്യും. ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആദ്യം റിലീസ് ചെയ്‌ത ചിത്രത്തിലെ ചെല്ലമ്മ എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ ചെല്ലമ്മ ഗാനം ഒമ്പത് കോടിയിലധികം കാഴ്ചക്കാരെയാണ് സാമ്പാദിച്ചത്. ഡാര്‍ക്ക് കോമഡി ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിലെ പുതിയ ഗാനം ഉടന്‍ എത്തും - sivakarthikeyan movie doctor news
ഫെബ്രുവരി 25ന് ഗാനം റിലീസ് ചെയ്യും. ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആദ്യം റിലീസ് ചെയ്‌ത ചിത്രത്തിലെ ചെല്ലമ്മ എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
കൊലമാവ് കോകിലയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറാണ് ഡോക്ടറിന്‍റെ സംവിധായകന്‍. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായിക. ചെന്നൈയും ഗോവയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. സമ്മര്‍ റിലീസായ സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ രക്തം പുരണ്ട ഗ്ലൗസ് ധരിച്ച് സര്‍ജിക്കല്‍ ബ്ലേഡുമായി നില്‍ക്കുന്ന ശിവകാര്‍ത്തികേയനാണുള്ളത്. കെജെആര്‍ സ്റ്റുഡിയോസും ശിവവാര്‍ത്തികേയന്‍റെ നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് ഡോക്ടര്‍ നിര്‍മിച്ചിരിക്കുന്നത്.