ഒരു മനോഹര പ്രണയകഥയുമായാണ് ഷൈജു അന്തിക്കാടെത്തുന്നത്. ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. എ.ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇത് തീ പാറണ പ്രണയം; 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്‍റെ ടീസര്‍ പുറത്തിറക്കി - Shyju Anthikkadu
കാലിക പ്രസക്തിയുള്ള പ്രണയ കഥയും സംഗീതവും കുടുംബ ബന്ധങ്ങളും ചിത്രത്തിന്‍റെ പശ്ചാത്തലമാകുന്നുണ്ട്
ഭൂമിയിലെ മനോഹര സ്വകാര്യം
കാലിക പ്രസക്തിയുള്ള പ്രണയകഥക്കൊപ്പം സംഗീതവും കുടുംബ ബന്ധങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്. അന്‍റോണിയോ മിഖായേൽ ക്യാമറയും വി. സാജൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സച്ചിൻ ബാലുവാണ് ചിത്രത്തിന്‍റെ സംഗീതം. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ.ശാന്തകുമാർ എന്നിവരാണ് ഗാനരചന. ബയോസ്കോപ് ടാകീസിന്‍റെ ബാനറിൽ രാജീവ്‌കുമാർ ആണ് ഭൂമിയിലെ മനോഹര സ്വകാര്യം നിർമിക്കുന്നത്.