ചുരുങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ മുന്‍നിര നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ച സായ് പല്ലവിയുടെ പുതിയ തെലുങ്ക് സിനിമ വരുന്നു. ശ്യാം സിങ്ക റോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ നാനിയാണ് നായകന്‍. സായ് പല്ലവിയുടെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ തീ ജ്വലിക്കുന്ന ശൂലം കൈലേന്തി ചുവന്ന പട്ടുചുറ്റിയാണ് താരമുള്ളത്. ദുര്‍ഗ പൂജയില്‍ പങ്കെടുത്തുകൊണ്ടുള്ള ലുക്കാണ് പോസ്റ്റര്‍.
'ശ്യാം സിങ്ക റോയ്'യില്‍ ദുര്‍ഗാദേവിയെപ്പോലെ സായ് പല്ലവി - Shyam Singha Roy Sai Pallavi look
രാഹുല്‍ സാംകൃത്യനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തില്‍ നടന്‍ നാനിയാണ് നായകന്‍
Also read: എന്നെന്നും മലയാളത്തിന്‍റെ 'മലര്‍ മിസ്', സായ് പല്ലവി പിറന്നാള്‍ നിറവില്‍
നാനിയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം സായ് പല്ലവിക്ക് പിറന്നാള്‍ ആശംസകളും താരം നേര്‍ന്നു. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്. രാഹുല്‍ സാംകൃത്യനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിഹാരിക എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ വെങ്കട്ട് ബോയനാപള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. മൈക്കിള്‍.ജെ.മേയര്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ മലയാളിയായ സാനും ജോണ്‍ വര്‍ഗീസാണ്. നവീന്‍ നൂളിയാണ് എഡിറ്റര്‍. പശ്ചിമ ബംഗാള്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.