ലോകമെമ്പാടുമുള്ള സംഗീത ആസ്വദകരുടെ മനസില്‍ ഇടംനേടിയ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിന്‍റെ പുതിയ ഗാനം 'ബട്ടര്‍' വൈറല്‍. റിലീസ് ചെയ്‌ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം പതിനൊന്ന് കോടിയിലധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ മാത്രം കണ്ടത്. ഗാനം റിലീസ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം പതിനെട്ട് കോടിയായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ഡൈനമൈറ്റ് എന്ന മ്യൂസിക് വീഡിയോയാണ് ബിടിഎസ്സിനെ ലോക പ്രശസ്തരാക്കിയത്. ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ അന്ന് ഡൈനമൈറ്റ് നേടിയത് 10 കോടിയിലേറെ കാഴ്ചക്കാരെയായിരുന്നു.
യുട്യൂബില്‍ കൊടുങ്കാറ്റായി ബിടിസ് 'ബട്ടര്‍' - BTS single butter
ബിടിഎസിന്‍റെ പുതിയ ഗാനം 'ബട്ടര്‍' റിലീസ് ചെയ്‌ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം പതിനൊന്ന് കോടിയിലധികം ആളുകളാണ് യുട്യൂബിലൂടെ മാത്രം കണ്ടത്

ഇപ്പോഴിതാ പുതിയ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെ തന്നെ മുന്‍ റെക്കോര്‍ഡാണ് ബാന്‍ഡ് മറികടന്നിരിക്കുന്നത്. യുട്യൂബ് പ്രീമിയറില്‍ ഒരേസമയം 39 ലക്ഷം പേരാണ് ഗാനം ആസ്വദിച്ചത്. ആ ട്രെന്‍ഡ് ഇപ്പോഴും തുടരുകയാണ്. 1.3 മില്യണ്‍ ലൈക്കുകളും 58 ലക്ഷം കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ ലഭിച്ചിട്ടുണ്ട്. ആര്‍എം, ചിന്‍, ഷുകാ, ജോ-ഹോപ്, ചിമിന്‍, വി, ചങ് കുക് എന്നീ ഏഴംഗ സംഗമാണ് ബിടിഎസ്സിന്‍റെ നെടുംതൂണുകള്‍. രാഷ്ട്രതലവന്മാര്‍ വരെ ബിടിഎസ്സിന്‍റെ പുതിയ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
Also read: ദീപക് പറമ്പോലിന്‍റെ ത്രില്ലര്‍ 'ദി ലാസ്റ്റ് ടു ഡെയ്‌സ്' ട്രെയിലര്‍ എത്തി