കേരളം

kerala

ETV Bharat / sitara

തൈര് സാദം വിറ്റ് പ്രൊഫസർ, മുല്ലപ്പൂ ചൂടി മേവ് ; ജൂലൈ 7ന് സർപ്രൈസ് പൊട്ടിക്കുമെന്ന് നെറ്റ്ഫ്ലിക്സ് - മണി ഹെയ്സ്റ്റ്

സീരീസ് കഥാപാത്രങ്ങളെ തമിഴ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്

netflix presents series characters in tamil background  തൈര് സാദം വിറ്റ് പ്രൊഫസർ, മുല്ലപ്പൂ ചൂടി മേവ്  ജൂലൈ 7ന് സർപ്രൈസ് പൊട്ടിക്കുമെന്ന് നെറ്റ്ഫ്ലിക്സ്  നെറ്റ്ഫ്ലിക്സ്  നാര്‍കോസ്  സ്‌ട്രേഞ്ചര്‍ തിങ്സ്  മണി ഹെയ്സ്റ്റ്  സെക്‌സ് എജ്യുക്കേഷൻ
തൈര് സാദം വിറ്റ് പ്രൊഫസർ, മുല്ലപ്പൂ ചൂടി മേവ്; ജൂലൈ 7ന് സർപ്രൈസ് പൊട്ടിക്കുമെന്ന് നെറ്റ്ഫ്ലിക്സ്

By

Published : Jul 5, 2021, 10:50 PM IST

സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി പടർത്തി നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട പുതിയ പോസ്റ്ററുകൾ. നെറ്റ്ഫ്ലിക്സിലെ ചില പോപ്പുലർ സീരിസിലെ കഥാപാത്രങ്ങളെ തമിഴ്വൽക്കരിച്ചാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരിക്കുന്നത്.

മുണ്ടുടുത്ത് നില്‍ക്കുന്ന നാര്‍കോസിലെ പാബ്ലോ, ഇഡ്ഡലി കഴിക്കാനിരിക്കുന്ന സ്‌ട്രേഞ്ചര്‍ തിങ്സിലെ എലവന്‍, തൈര്‍ സാദവും മുട്ടക്കറിയുമൊക്കെ ബോഡിലെഴുതിയിരിക്കുന്ന മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍, മുല്ലപ്പൂ ചൂടി സെക്‌സ് എജുക്കേഷനിലെ മേവും എയ്മിയും, നെയ്യ് റോസ്റ്റിന്‍റെ ഫോട്ടോയെടുക്കുന്ന എമിലി ഇന്‍ പാരിസിലെ എമിലി, കൈലിയും ബനിയനുമിട്ട ബൊജാക്ക് ഹോഴ്‌സ്മാന്‍ എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്സിന്‍റെ പുതിയ പോസ്റ്ററുകള്‍. നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്ലിക്സ് എന്ന ഹാഷ്‌ടാഗോടെയാണ് പുതിയ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്.

Also Read: 'മതിലുകള്‍' വായിക്കുമ്പോൾ വീണ്ടും ബഷീറായി അഭിനയിക്കാൻ തോന്നുന്നുവെന്ന് മമ്മൂട്ടി

‘നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ക്ക് അറിയാമെന്ന് തോന്നുന്നു. പക്ഷേ വിഷമിക്കേണ്ട അവരുടെ ഈ രഹസ്യങ്ങളൊക്കെ ഉടനടി ഞങ്ങള്‍ വെളിപ്പെടുത്തും. ജൂലൈ ഏഴിനായി കാത്തിരുന്നോളൂ,’ എന്ന വരികളും പോസ്റ്ററുകള്‍ക്കൊപ്പം നെറ്റ്ഫ്‌ളിക്‌സ് കുറിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details