കേരളം

kerala

ETV Bharat / sitara

ഗാല്‍ ഗഡോട്ട് സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ നെറ്റ്‌ഫ്ളിക്‌സ് വാങ്ങി

ഗ്രെഗ് റുക്കയും ആലിസൺ ഷ്രോഡറും ചേര്‍ന്നാണ് ഗാല്‍ ഗഡോട്ട് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 'വൈൽഡ് റോസ്', 'ദി എയറോനോട്ട്സ്' എന്നിവയുടെ സംവിധായകന്‍ ടോം ഹാർപ്പറായിരിക്കും സിനിമ സംവിധാനം ചെയ്യുക

ഗാല്‍ ഗഡോട്ട് സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ  ഹാർട്ട് ഓഫ് സ്റ്റോൺ നെറ്റ്‌ഫ്ളിക്‌സ് വാങ്ങി  ഗാല്‍ ഗഡോട്ട് വാര്‍ത്തകള്‍  നടി ഗാല്‍ ഗഡോട്ട്  Netflix buys Gal Gadot starrer Heart of Stone from Skydance  Gal Gadot starrer Heart of Stone  Gal Gadot movies
ഗാല്‍ ഗഡോട്ട്

By

Published : Jan 16, 2021, 5:13 PM IST

ഹോളിവുഡ് നടി ഗാല്‍ ഗഡോട്ട് നായികയായ സ്കൈ ഡാന്‍സ് മീഡിയയുടെ ത്രില്ലര്‍ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്‍റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ളിക്‌സ് വാങ്ങി. സ്കൈ ഡാന്‍സ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് മാധ്യമങ്ങളില്‍ വിശേഷിപ്പിച്ച സിനിമ കൂടിയാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. ക്രിസ് പ്രാറ്റ് അഭിനയിച്ച സയന്‍സ് ഫിക്ഷന്‍ ദി ടുമാറോ വാറിന്‍റെ സ്ട്രീമിങ് അവകാശം കഴിഞ്ഞ ദിവസം ആമസോണ്‍ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗ്രെഗ് റുക്കയും ആലിസൺ ഷ്രോഡറും ചേര്‍ന്നാണ് ഗാല്‍ ഗഡോട്ട് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 'വൈൽഡ് റോസ്', 'ദി എയറോനോട്ട്സ്' എന്നിവയുടെ സംവിധായകന്‍ ടോം ഹാർപ്പറായിരിക്കും സിനിമ സംവിധാനം ചെയ്യുക. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details