ഒന്നാമത്തെ സീസൺ പോലെ ദി ഫാമിലി മാൻ സീസൺ 2വും ഗംഭീര പ്രതികരണം നേടുകയാണ്. മനോജ് ബാജ്പേയി, പ്രിയാമണി, ഷരീബ് ഹാഷ്മി, ദർശൻ കുമാർ തുടങ്ങി ഒന്നാം ഭാഗത്തിലെ അഭിനയനിരയും സാമന്ത അക്കിനേനി, ആസിഫ് ബസ്‌റ തുടങ്ങിയ പുതിയ താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
എന്നാൽ, ഒന്നാം സീസണിൽ നിർണായക വേഷം ചെയ്‌ത ഒരാളെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. രണ്ടാം സീസൺ അവസാനിക്കുന്നത് മൂന്നാം സീസണിനുള്ള സൂചനയുമായാണ്.
മൂന്നാം പതിപ്പിൽ നീരജ് മാധവിന്‍റെ മൂസ റഹ്മാനുണ്ടാകുമെന്നാണ് നീരജിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സൂചിപ്പിക്കുന്നത്. ഒന്നാം സീസണിന്‍റെ ക്ലൈമാക്സിൽ മരണപ്പെട്ടെന്ന രീതിയിലാണ് മൂസയെ കാണിക്കുന്നതെങ്കിലും ഷോട്ടിനവസാനം എഴുന്നേറ്റ് വരുന്ന നീരജിന്‍റെ വീഡിയോയാണ് പോസ്റ്റിലുള്ളത്.
Also Read: ദി ഫാമിലിമാന് ശേഷം ആന്തോളജിയുമായി നീരജ് മാധവ് വീണ്ടും ബോളിവുഡിൽ
ഇത് ഇതുവരെയും അവസാനിച്ചിട്ടില്ല, അതോ അങ്ങനെ അല്ലേ? എന്നും നീരജ് മാധവ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു. മൂസ ചേട്ടനായി കാത്തിരിക്കുന്നുവെന്നാണ് താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിനോട് ആരാധകർ പ്രതികരിക്കുന്നത്.