ഒരു അഡാര്‍ ലൗവിലെ കണ്ണിറുക്കലിലൂടെ ആരാധകരുടെ ഹൃദയത്തില്‍ കയറിയ നടി പ്രിയ വാര്യര്‍ ഗായികയായി അരങ്ങേറുന്നു. രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്. നവാഗതനായ പി ആര്‍ അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നരേഷ് അയ്യര്‍ക്കൊപ്പമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. തീവണ്ടി എന്ന ടൊവിനോ ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ഈ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പ്രിയ തന്നെയാണ് ഗായികയാകുന്ന വിവരം പങ്കുവച്ചത്.
നായികയില്‍ നിന്ന് ഗായികയായി പ്രിയ വാര്യര്‍ - Naresh Iyer
രജിഷ വിജയന്‍ നായികയാവുന്ന 'ഫൈനല്‍സ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പിന്നണിഗായികയാകുന്നത്

നായികയില്‍ നിന്ന് ഗായികയായി പ്രിയ വാര്യര്‍
ഒമര്‍ ലുലുവിന്‍റെ അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ പ്രശസ്‌തയാക്കിയത്. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്‍റെ വേഷമാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് ചിത്രത്തിലെ നായകന്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Last Updated : Jun 20, 2019, 6:56 AM IST