സിനിമപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എടക്കാട് ബറ്റാലിയന്‍-06. ചിത്രത്തിലെ 'നീ ഹിമമഴയായ് വരൂ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകര്‍. വരികള്‍പോലെ മനോഹരമായാണ് ഗാനരംഗവും . മഞ്ഞുമലകള്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനരംഗത്തില്‍ പ്രണയ ജോഡികളായി എത്തുന്നത് ടൊവിനോയും സംയുക്തമേനോനുമാണ്.
'പ്രണയത്തിന്‍റെ ഹിമമഴ' തീര്‍ത്ത് പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്‍റെ വീഡിയോ എത്തി - ടൊവിനോ തോമസ്
ടൊവിനോ തോമസ് ചിത്രം എടക്കാട് ബറ്റാലിയന്‍-06ലെ 'നീ ഹിമമഴയായ് വരൂ' എന്ന ഗാനത്തിന്‍റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്
'പ്രണയത്തിന്‍റെ ഹിമമഴ' തീര്‍ത്ത് പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്‍റെ വീഡിയോ എത്തി
കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ബി കെ ഹരിനാരായണനാണ്. കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്വപ്നേഷ് കെ നായരാണ് ചിത്രത്തിന്‍റെ സംവിധായകന്‍.പി ബാലചന്ദ്രന്‍റേതാണ് തിരക്കഥ. സൈനീക ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്