മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്‍റെ വീട്ടിലും ഓഫിസിലും എൻസിബി റെയ്ഡ്. ബോളിവുഡിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടന്റെ മുംബൈയിലെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്.
ബോളിവുഡ് നടൻ അർജുൻ രാംപാലിന്‍റെ വീട്ടിൽ എൻസിബി റെയ്ഡ് - എൻസിബി റെയ്ഡ്
ബോളിവുഡിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടന്റെ മുംബൈയിലെ വീട്ടില്‍ തെരച്ചില്‍ തുടരുന്നു.
![ബോളിവുഡ് നടൻ അർജുൻ രാംപാലിന്‍റെ വീട്ടിൽ എൻസിബി റെയ്ഡ് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:33:50:1604912630-arjun-rampal-0911newsroom-1604911597-351.jpg)
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലഹരിമരുന്നുകേസില്‍ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എന്‍സിബി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ഷബാനയെയും മയക്കുമരുന്ന് സംഘത്തിലുളള മറ്റ് കൂട്ടാളികളെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി എൻസിബി ഫിറോസ് നദിയാവാലയെ വിളിപ്പിച്ചു. ഇതേ തുടർന്ന്, അന്വേഷണ സംഘത്തിന് മുമ്പിൽ നിർമാതാവ് ഇന്ന് ഹാജരാകുകയായിരുന്നു.