കേരളം

kerala

ETV Bharat / sitara

Nazriya Birthday: പിറന്നാള്‍ നിറവില്‍ നസ്രിയ; സ്‌റ്റൈലിഷ്‌ ലുക്ക്‌ വൈറല്‍ - Nazriya in social media

Nazriya stylish look viral: നസ്രിയക്ക് ഇന്ന് 27ാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ നസ്രിയയുടെ സ്‌റ്റൈലിഷ്‌ ലുക്കുകളാണ് വൈറലാവുന്നത്.

Nazriya stylish look viral  Nazriya Birthday  പിറന്നാള്‍ നിറവില്‍ നസ്രിയ  നസ്രിയയുടെ സ്‌റ്റൈലിഷ്‌ ലുക്കുകളാണ് വൈറലാവുന്നത്  Nazriya film career  Nazriya Fahadh wedding  Nazriya career break  Nazriya in social media  Latest Nazriya movie updates
Nazriya Birthday :പിറന്നാള്‍ നിറവില്‍ നസ്രിയ; സ്‌റ്റൈലിഷ്‌ ലുക്ക്‌ വൈറല്‍

By

Published : Dec 20, 2021, 11:28 AM IST

Nazriya Birthday : പിറന്നാള്‍ നിറവില്‍ നസ്രിയ നസിം. ഇന്ന് താരത്തിന്‍റെ 27ാം ജന്മദിനമാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്‌ നസ്രിയ. പിറന്നാള്‍ ദിനത്തില്‍ താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ആശംസകള്‍ക്കൊപ്പം താരത്തിന്‍റെ സ്‌റ്റൈലിഷ്‌ ലുക്കുകളും ആരാധകര്‍ പങ്കുവച്ചിരിക്കുകയാണ്.

സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ

'നേരം', 'രാജാ റാണി', 'ഓം ശാന്തി ഓശാന', 'ബാംഗ്ലൂര്‍ ഡേയ്‌സ്‌' തുടങ്ങീ ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ നസ്രിയ മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും സജീവമാണ്.

സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ

Nazriya film career : അവതാരികയായി മിനി സ്‌ക്രീനിലെത്തിയ ശേഷമായിരുന്നു നസ്രിയയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2006ല്‍ 'പളുങ്ക്' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ 'മാഡ് ഡാഡ്‌' എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Nazriya Fahadh wedding : 2014ലായിരുന്നു നസ്രിയ ഫഹദിനെ വിവാഹം കഴിച്ചത്. അഞ്ജലി മേനോന്‍ ചിത്രം 'ബാംഗ്ലൂര്‍ ഡേയ്‌സ്‌' സെറ്റില്‍ വച്ചുള്ള പരിചയമാണ് ഫഹദിനെയും നസ്രിയയെയും വിവാഹത്തിലെത്തിച്ചത്. 'ബാംഗ്ലൂര്‍ ഡേയ്‌സില്‍' ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്‍മാരായാണ് വേഷമിട്ടത്.

സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ

Nazriya career break : ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത നസ്രിയ 2018ല്‍ അഞ്ജലി മേനോന്‍റെ 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയില്‍ തിരികെയെത്തുന്നത്.

സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ
സ്‌റ്റൈലിഷ്‌ ലുക്കില്‍ നസ്രിയ

Nazriya in social media : ചുരുങ്ങിയ നാള്‍ കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. താരം തന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍, തന്‍റെ യാത്രാ വിശേഷങ്ങള്‍, ഫഹദുമൊന്നിച്ചുള്ള സ്‌നേഹ നിമിഷങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.

Nazriya's stylish look

Also Read : Marakkar trolls: ഭാര്യമാരുടെ എണ്ണമെടുത്ത് 11 കെട്ടിയ ഹാജി; മരക്കാറിന് വീണ്ടും ട്രോള്‍ മഴ

ABOUT THE AUTHOR

...view details