മലയാളത്തിന്‍റെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇന്ന് നസ്രിയയുടെയും ഫഹദിന്‍റെയും വിവാഹജീവിതത്തിന് ഏഴ് വർഷം പൂർത്തിയാവുകയാണ്. ഫഹദിനൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് വിവാഹവാർഷിക ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നസ്രിയ.
യാത്രകളിലെ സഹയാത്രികൻ; വീഡിയോ പങ്കുവച്ച് നസ്രിയ നസീം
'വിവാഹ വാര്‍ഷിക ആശംസകള്‍ ഷാനു. എന്താ ഞാന്‍ പറയുക, നിങ്ങള്‍ ഭാഗ്യവാനാണ്! ഞാന്‍ നടത്തം മടുക്കുമ്പോഴെല്ലാം നമ്മളുടെ യാത്രകളില്‍ എന്നെ എടുത്തുകൊണ്ട് നടന്നു. സാഹസികമായ പലതും ഒരുമിച്ച് ചെയ്‌തു.
എല്ലാം ഒരുമിച്ചായിരുന്നു, അതുകൊണ്ട് രക്ഷപ്പെടാനാവില്ല. എന്ത് സംഭവിച്ചാലും നമ്മൾ ഒറ്റ ടീമാണ്. ഒരുമിച്ചുള്ള ഏഴ് വർഷങ്ങൾക്ക് ആശംസകൾ,' വിവാഹ വാർഷിക ആശംസക്കൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഓണാശംസയും കുറിച്ചിട്ടുണ്ട്.
More Read:'ഔട്ട് ഓഫ് ഫോക്കസ് ആകാന്‍ ഇഷ്‌ടമുള്ളയാള്‍' ; ഷാനുവിന് നസ്രിയയുടെ പിറന്നാൾ സമ്മാനം
നസ്രിയയെ എടുത്തുകൊണ്ട് വിദേശനാട്ടിലെ തെരുവിലൂടെ നടക്കുന്ന ഫഹദിന്‍റെ വീഡിയോയാണ് താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള സെൽഫി ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നസ്രിയയുടെ പോസ്റ്റിന് വിനയ് ഫോര്‍ട്ട്, വിജയ് യേശുദാസ്, ഐശ്വര്യ ലക്ഷ്‌മി, അനുപമ പരമേശ്വരന്‍, റാഷി ഖന്ന കൂടാതെ, താരങ്ങളുടെ സഹോദരന്മാരായ ഫർഹാൻ ഫാസിൽ, നവീൻ നാസിം എന്നിവരും ആശംസ കുറിച്ച് കമന്‍റ് ചെയ്‌തിട്ടുണ്ട്.