ഓരോ സിനിമയിലൂടെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് മലയാളത്തിന്‍റെ യുവതാരം ഫഹദ് ഫാസിൽ കാഴ്‌ചവക്കുന്നത്. ജോജിക്കും മാലിക്കിനും ശേഷം ഇനി 'ഫഫ'യുടെ അത്യുഗ്രൻ പ്രകടനം പുഷ്‌പയിലും വിക്രമിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
യുവത്വം മുതൽ വാർധക്യം വരെയുള്ള സുലൈമാൻ അലിയെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്‍റെ അഭിനയത്തിന് പ്രേക്ഷകരും പ്രമുഖരും മികച്ച പ്രതികരണമാണ് നൽകുന്നത്.
ഫഫയുടെ വലിയ ആരാധിക, പക്ഷപാതമില്ല.. നസ്രിയ
എന്നാൽ, മറ്റാരുമല്ല താനാണ് ഫഹദിന്‍റെ ഏറ്റവും വലിയ ആരാധിക എന്നാണ് നസ്രിയ നസീം പറയുന്നത്. മാലിക്കിലെ ഫഹദിന്‍റെ മികവുറ്റ പ്രകടനത്തിനെ പ്രശംസിച്ചുകൊണ്ടാണ് ഭാര്യയും നടിയുമായ നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്‍റെ ഇഷ്ട താരത്തോടൊപ്പമുള്ള ചിത്രവും നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
More Read: സുലൈമാൻ മാലിക് യഥാർഥ വ്യക്തിയല്ല, പച്ചക്കൊടി വച്ചതുകൊണ്ട് മുസ്‌ലിം ലീഗാവില്ല: പ്രതികരണവുമായി മഹേഷ് നാരായണൻ
'സാര്‍ ജീ, ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ആരാധിക. എല്ലാ ദിവസവും എന്നെ അതിശയിപ്പിക്കൂ. ഞാന്‍ ഒരിക്കലും പക്ഷപാതമുള്ളവളല്ല. ഫാന്‍ മൊമന്‍റിലെ സെല്‍ഫി,' എന്ന് നടി കുറിച്ചു. ഫാഫാ ബോയ്, മൈ ബോയ് എന്നീ ടാഗുകളോടെയാണ് താരം ഫഹദിനുള്ള അഭിനന്ദനപോസ്റ്റ് പങ്കുവച്ചത്.
തിയേറ്ററിൽ വമ്പൻ റിലീസായി എത്തിക്കാൻ നിശ്ചയിച്ചിരുന്ന മാലിക് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്‌തത്. ഒടിടി റിലീസിലൂടെ മാലിക് മറ്റ് ഭാഷകളിലെ പ്രേക്ഷകരിലേക്കും എത്തിയതിനാൽ ഫഹദ് ഫാസിലിന്‍റെ ആരാധകരും വർധിക്കുകയാണ്.