തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് നസ്രിയ നസീം. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാൽ കുറച്ച് ദിവസത്തേക്ക് ഇതിൽ നിന്ന് വരുന്ന മെസേജുകളോട് പ്രതികരിക്കരുതെന്ന് നസ്രിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ലൈവ് വന്നപ്പോള്‍ ആരാധകർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹാക്ക് ചെയ്യപ്പെട്ട കാര്യം താരത്തിന്‍റെ ശ്രദ്ധയിൽപെട്ടത്.
കുറച്ച് കോമാളികൾ എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‌തു: മെസേജുകളോട് പ്രതികരിക്കരുതെന്ന് നസ്രിയ - nazriya nazim instagram account hacked news
ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ലൈവ് വന്നപ്പോള്‍ ആരാധകർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹാക്ക് ചെയ്യപ്പെട്ട കാര്യം നസ്രിയയുടെ ശ്രദ്ധയിൽപെട്ടത്. കുറച്ച് ദിവസത്തേക്ക് അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും നസ്രിയ അറിയിച്ചു.
മെസേജുകളോട് പ്രതികരിക്കരുതെന്ന് നസ്രിയ
"ഏതോ കോമാളികള്‍ എന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. കുറച്ച് ദിവസത്തേക്ക് എന്‍റെ അക്കൗണ്ടിൽ നിന്ന് വരുന്ന മെസേജുകളോട് പ്രതികരിക്കരുത്. ഇത് ശ്രദ്ധയില്‍പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായി പോകുന്നു," എന്ന് നസ്രിയ കുറിച്ചു. അതേ സമയം, നാനി നായകനാകുന്ന തെലുങ്ക് ചിത്രം അണ്‍ടെ സുന്ദരാനികിയാണ് നസ്രിയ നസീമിന്‍റെ ഏറ്റവും പുതിയ ചിത്രം.
TAGGED:
sithara