നസ്രിയ നസീമും ഫഹദ് ഫാസിലും ഹൈദരാബാദിൽ. നാനി നായകനാകുന്ന അൺടെ സുന്ദരാനികി എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്ന് നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിതെന്നും അതിനാൽ തന്നെ അൺടെ സുന്ദരാനികി തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആദ്യ തെലുങ്ക് ചിത്രത്തിനായി നസ്രിയ ഹൈദരാബാദിൽ, ഒപ്പം ഫഹദും - fahad fazil pushpa allu arjun news
നാനി നായകനാകുന്ന അൺടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ഇന്ന് തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ഭാഗമാവുകയാണെന്ന് നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഫഹദ് ഫാസിലും അല്ലു അർജുൻ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
വിവേക് ആത്രേയയാണ് സംവിധായകൻ. നസ്രിയയും നാനിയും ഒരുമിക്കുമ്പോൾ ഡ്രീം കോമ്പോയാണിതെന്നാണ് സംവിധായകൻ വിവേക് പറയുന്നത്. നാനിയും വിവേക് ആത്രേയും ആദ്യമായി കൈകോർക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡിയാണെന്നാണ് സൂചന. മൈത്രി മൂവി മേക്കേഴ്സാണ് നിർമാതാക്കൾ.
നാനിയുടെ 28-ാം ചിത്രത്തിലെ നായികയായി നസ്രിയ വേഷമിടുമ്പോൾ ഫഹദ് ഫാസിലും ആദ്യ തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. അല്ലു അർജുന്‍റെ പുഷ്പ ചിത്രത്തിൽ ഫഹദാണ് പ്രതിനായകൻ. ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് ആര്യ, ആര്യ 2 ചിത്രങ്ങളിലൂടെ സുപരിചിതനായ സുകുമാർ ആണ്. എന്നാൽ, പുഷ്പയുടെ നിർമാണത്തിനായി ഫഹദ് ഫാസിൽ ഇപ്പോൾ ഭാഗമാകുമോ എന്നതിൽ താരം സ്ഥിരീകരണം നൽകിയിട്ടില്ല.