തെന്നിന്ത്യൻ താരറാണി നയന്‍താരയും മലയാളത്തിന്‍റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. നയൻതാരയുടെ 36-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്‌തത്.
-
Happy Birthday Superstar 🥳 | #Nayanthara #Nizhal #HBDNayanthara #Appu01Nizhal
Posted by Nizhalmovie on Tuesday, 17 November 2020
രാജ്യാന്തര പുരസ്കാര ജേതാവും മലയാള സിനിമയിലെ പ്രശസ്‌ത എഡിറ്ററുമായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ചാക്കോച്ചനും നയൻതാരയും ആദ്യമായാണ് ഒരു മുഴുനീളകഥാപാത്രവുമായി സിനിമയിലെത്തുന്നത്. നേരത്തെ ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിലെ ഗാനരംഗത്ത് നടിക്കൊപ്പം കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്. ദീപക് ഡി. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ത്രില്ലർ ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത് സംവിധായകൻ അപ്പു എന്‍. ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ്. സൂരജ് എസ്. കുറുപ്പാണ് സംഗീതമൊരുക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി. പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.