കേരളം

kerala

ETV Bharat / sitara

നയന്‍സിന്‍റെ പുതിയ ചിത്രം നിര്‍മിക്കുന്നത് വിഘ്നേഷ് ശിവന്‍; ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി - ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര

നയന്‍താരയുടെ പുതിയ ചിത്രം നെട്രികണ്ണിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം വിഘ്നേഷ് ശിവനാണ് നിര്‍മിക്കുന്നത്

നയന്‍സിന്‍റെ പുതിയ ചിത്രം നിര്‍മിക്കുന്നത് വിഘ്നേഷ് ശിവന്‍; ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

By

Published : Sep 15, 2019, 9:18 PM IST

മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. തെന്നിന്ത്യയില്‍ ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിക്കുകയാണ് താരം. ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍സിന്‍റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. നിരവധി ചിത്രങ്ങളാണ് നയന്‍സ് കേന്ദ്രകഥാപാത്രമായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നയന്‍താര. രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം നെട്രികണ്ണിന്‍റെ ആ പേര് തന്നെയാണ് നയൻതാരയുടെ സിനിമയ്‍ക്കും.

മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം വിഘ്നേഷ് ശിവനാണ് നിര്‍മിക്കുന്നത്. തന്‍റെ സിനിമയുടെ പേര് ഉപയോഗിക്കാൻ രജനികാന്ത് സമ്മതം നല്‍കിയിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുക.

ABOUT THE AUTHOR

...view details