സിനിമാതാരങ്ങളും ഇത്തവണ വനിത ദിനം ആഘോഷമാക്കിയിരുന്നു. ഭാര്യക്കും അമ്മയ്ക്കും മകള്‍ക്കുമെല്ലാം ആശംസകള്‍ നേര്‍ന്നുകൊണ്ടും അവരോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുമായിരുന്നു പലരുടെയും വനിതാദിനം. ഇപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വനിതാദിനാഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയകള്‍ കീഴടക്കുന്നത്. ചെന്നൈയില്‍ ആദായനികുതി വകുപ്പും സന്നദ്ധ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ മുഖ്യാതിഥി ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍സായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന മാര്‍ച്ചിന്റെ ഫ്ളാഗ് ഓഫ് താരം നിര്‍വഹിച്ചു.
ലേഡി സൂപ്പര്‍സ്റ്റാറിന്റെ വനിത ദിന ഗെറ്റപ്പ് സൂപ്പര്‍ - Women's day celebration
ചെന്നൈയില്‍ ആദായനികുതി വകുപ്പും സന്നദ്ധ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ മുഖ്യാതിഥി നടി നയന്‍താരയായിരുന്നു
നിരവധി കോളജ് വിദ്യാര്‍ഥികളും സ്ത്രീകളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. കറുപ്പില്‍ വെളുത്ത പുള്ളിയുള്ള ജാക്കറ്റും പാന്റുമായിരുന്നു നയന്‍സ് ധരിച്ചിരുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ നയന്‍സ് തന്നെയാണ് വനിതാദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചത്. രാജരത്നം ഗ്രൗണ്ടില്‍ നിന്നും നുങ്കമ്പാക്കം വഴി എത്തിരാജ് റോഡ്, കോളജ് റോഡ് എന്നിവിടങ്ങളിലൂടെയായി അഞ്ച് കിലോമീറ്റര്‍ മാര്‍ച്ച് സഞ്ചരിച്ചു. താരത്തിന്റെ പുതിയ ലുക്ക് കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധിപേര്‍ താരത്തിന് വനിതാദിന ആശംസകളും നേര്‍ന്നിരുന്നു.