ആരാധകരുടെ പ്രിയ താരജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെയായി ഇരുവരുടെയും വിവാഹമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
Nayanthara Vignesh Shivan wedding: നയന്‍താരയും വിഘ്നേഷും ഉടന്‍ വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി താരങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നയന്‍താരയും വിഘ്നേഷ് ശിവനും ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ മകം തൊഴാനെത്തിയിരുന്നു.
Nayanthara Vignesh Shivan visit Chottanikkara temple: സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവന്റെ കൈപിടിച്ച് തൊഴുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിശിഷ്ട ആഭരണങ്ങള്‍ അണിയിച്ച്, താമരപ്പൂ മാലചാര്‍ത്തി ദീപാരാധനയോടെ തന്ത്രി മകം തൊഴാന്‍ ഉച്ചയ്ക്ക് 2 മണിക്ക് നടതുറന്ന് ദര്‍ശനത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷും മടങ്ങിയത്.
Nayanthara Vignesh Shivan temple visit: വിവാഹത്തിന് മുന്നോടിയായി ഇരുവരും വിവിധ ക്ഷേത്ര ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ്. തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളിലും ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.