കേരളം

kerala

ETV Bharat / sitara

അമ്മയുടെ പിറന്നാൾ ഗംഭീരമാക്കി നയൻസും വിഗ്നേഷും - nayanthara omana kurian birthday news

നയൻതാരയുടെ അമ്മ ഓമന കുര്യന്‍റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

നയൻസും വിഗ്നേഷും വാർത്ത  നയൻതാര വിഗ്നേഷ് ശിവൻ വാർത്ത  നയൻതാര അമ്മയുടെ പിറന്നാൾ വാർത്ത  അമ്മയുടെ ജന്മദിനം വിഗ്നേഷ് ശിവൻ വാർത്ത  നയൻതാര ഓമന കുര്യൻ വാർത്ത  nayanthara vignesh shivan news  nayanthara omana kurian birthday news  omana kurian vignesh shivan news
നയൻസും വിഗ്നേഷും

By

Published : Sep 15, 2021, 11:59 AM IST

തെന്നിന്ത്യ മുഴുവൻ പ്രിയപ്പെട്ട താരജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും. ഇരുവരും ഉടൻ തന്നെ വിവാഹിതരാവുമെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലായതിനാൽ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം പോലും താരം ഉപേക്ഷിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകളിൽ ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.

ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത് നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള പ്രണയജോഡികളുടെ ചിത്രമാണ്. ഇരുവരും അമ്മയ്‌ക്കൊപ്പം ചെലവിടുന്ന നിമിഷങ്ങളാണ് വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലുള്ളത്.

Also Read:കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും

ചൊവ്വാഴ്‌ചയായിരുന്നു നയൻതാരയുടെ അമ്മ ഓമന കുര്യന്‍റെ ജന്മദിനം. 'ഹാപ്പി ബർത്ത്‌ഡേ പ്രിയപ്പെട്ട ഓമന കുര്യൻ അമ്മു. ദൈവം നിങ്ങളെയും നിങ്ങളുടെ സുവർണ ഹൃദയത്തെയും അനുഗ്രിക്കട്ടെ,' എന്നാണ് ചിത്രങ്ങൾക്കൊപ്പം വിഗ്നേഷ് കുറിച്ചത്. 2015ൽ നാനും റൗഡി താൻ എന്ന ചിത്രത്തിനിടെയാണ് നയൻസും വിഗ്നേഷും പ്രണയത്തിലായത്. അടുത്തിടെ റിലീസ് ചെയ്‌ത നയൻതാര ചിത്രം നെട്രിക്കണ്ണിലെ പാട്ടുകൾക്ക് വരികളെഴുതിയത് വിഗ്നേഷ് ശിവനാണ്.

ABOUT THE AUTHOR

...view details