കേരളം

kerala

ETV Bharat / sitara

നയൻതാരയും വിഘ്നേഷും കൊച്ചിയിലെത്തി; 'പാട്ടി'നായാണെന്ന് റിപ്പോർട്ടുകൾ - അൽഫോൻസ് നയൻതാര പാട്ട് വാർത്ത

നയൻതാരയും വിഘ്നേഷ് ശിവനും പ്രൈവറ്റ് ജെറ്റിൽ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

നയൻതാര വിഘ്നേശ് ശിവൻ വാർത്ത  നയൻതാര വിഘ്നേഷ് ശിവൻ പാട്ട് വാർത്ത  അണ്ണാത്ത വിഘ്നേഷ് വാർത്ത  നയൻതാര കൊച്ചി എത്തി വാർത്ത  നയൻതാര വിഘ്നേഷ് കൊച്ചി വാർത്ത  nayanthara vignesh shivan news  nayanthara news latest  vignesh shivan news latest  nayanthara at kochi news  nayanthara fahadh faasil pattu news  nayanthara pattu alphonse puthren news latest  അൽഫോൻസ് നയൻതാര പാട്ട് വാർത്ത  ഫഹദ് ഫാസിൽ നയൻതാര പാട്ട് വാർത്ത
നയൻതാരയും വിഘ്നേഷും കൊച്ചിയിൽ

By

Published : Jun 17, 2021, 7:38 PM IST

ഹൈദരാബാദില അണ്ണാത്തയുടെ ചിത്രീകരണത്തിന് ശേഷം നയൻതാര വീണ്ടും കൊച്ചിയിലെത്തി. നയൻതാരക്കൊപ്പം വിഘ്നേഷ് ശിവനും കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തമ്മിൽ കൈകോർത്ത് ഇരുവരും പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ചിത്രത്തിൽ നയൻതാരയുടെ വേഷം ഒലീവ് ഗ്രീൻ ടോപ്പും നീല ജീൻസുമാണ്. ബ്ലാക്ക് ടീ ഷർട്ടും അതിന് മുകളിലായി ഗ്രേ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് വിഘ്നേഷും ഒപ്പമുണ്ട്.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിനായാണ് തെന്നിന്ത്യൻ സൂപ്പർതാരം കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിലും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

More Read: 'പാട്ടി'ല്‍ ഫഹദിന്‍റെ നായിക നയന്‍താര

കഴിഞ്ഞ വർഷാവസാനം പാട്ട് സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും കൊവിഡ് വീണ്ടും രൂക്ഷമായതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. അതേ സമയം, നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. കാത്തു വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിൽ വിജയ് സേതുപതിയും സാമന്തയുമാണ് മറ്റ് പ്രധാന താരങ്ങൾ.

ABOUT THE AUTHOR

...view details