ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരിയിന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. ഒട്ടനവധി കാമ്പുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വീഴ്ചയില്‍ തളരാതെ തന്‍റേതായ സ്ഥാനം സിനിമാലോകത്ത് കണ്ടെത്തിയവള്‍. ഡയാന മറിയം കുര്യനെന്ന പേര് ആദ്യസിനിമയായ മനസിനക്കരെയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് നയന്‍താരയെന്ന് മാറ്റിയത്.
നയന്‍താര പേര് വിവാദം; ജോണ്‍ ഡിറ്റോയുടെ വാദങ്ങള്‍ നിഷേധിച്ച് സത്യന്‍ അന്തിക്കാട് - director sathyan anthikad replay
നയന്‍താരക്ക് പേര് നിര്‍ദേശിച്ചത് താനാണെന്നായിരുന്നു ജോണ്‍ ഡിറ്റോ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടത്
എന്നാല്‍ നയന്‍താരയെന്ന പേര് നിര്‍ദേശിച്ചത് താനാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സംവിധായകനും അധ്യാപകനും എഴുത്തുകാരനുമായ പി.ആര്‍ ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. സംവിധായകന്‍ എ.കെ സാജന്‍റെയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍റെയും നിര്‍ദേശപ്രകാരം താന്‍ കണ്ടെത്തി നല്‍കിയ പേരാണ് ഇപ്പോള്‍ താരറാണിയായി മാറിയ നയന്‍താര സ്വീകരിച്ചതെന്നായിരുന്നു ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പ് വൈറലായതോടെ നയന്‍താരയെ മനസിനക്കരെ എന്ന സിനിമയിലൂടെ സിനിമലോകത്തിന് പരിചയപ്പെടുത്തിയ സത്യന്‍ അന്തിക്കാട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ഇങ്ങനെയൊരു തര്‍ക്കത്തിന്‍റെയോ അവകാശവാദത്തിന്‍റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നുപോലും ഞാന്‍ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേര് തെരഞ്ഞെടുത്തത്' സത്യന്‍ അന്തിക്കാട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ജോണ്‍ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.