നാനും റൗഡി താൻ എന്ന ചിത്രത്തിൽ നിന്ന് തുടങ്ങിയ പ്രണയം... കോളിവുഡിന് മാത്രമല്ല തെന്നിന്ത്യ മുഴുവൻ ജനപ്രിയ ജോഡികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. സംവിധായകനും നിർമാതാവും ഗാനരചയിതാവുമായി പ്രശസ്‌തനായ വിഗ്നേഷ് ശിവന്‍റെ 36-ാം ജന്മദിനമായിരുന്നു ശനിയാഴ്‌ച.
പ്രിയതമനായി നടി ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചോക്ലേറ്റ് കേക്കുകളും സമ്മാനപ്പൊതികളും നിറച്ച സർപ്രൈസാണ് ജന്മദിനത്തിൽ നയൻതാര വിക്കിക്കായി ഒരുക്കിയത്.
തന്‍റെ പ്രിയപ്പെട്ടവളുടെ പിറന്നാൾ സർപ്രൈസിൽ നിന്നുള്ള നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ വിഗ്നേഷ് നയൻതാരയ്ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.