പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ നായികയാവുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാര. മലയാളം ബോക്സ് ഓഫിസ് ഹിറ്റിന്‍റെ തെലുങ്ക് പതിപ്പിൽ സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകനാകുമ്പോൾ, മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനിയായി വേഷമിടുന്നത് നയൻതാരയാണെന്നാണ് വിവരം. സുഹാസിനിയായിരിക്കും ഈ കഥാപാത്രത്ത അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിരു 153 അണിയറവിശേഷങ്ങളുമായി സംവിധായകൻ മോഹൻരാജ
അതേസമയം, തിരക്കഥയിൽ ചിരഞ്ജീവി തൃപ്‌തനല്ലാത്താതിനാൽ ലൂസിഫർ ഉപേക്ഷിച്ചെന്ന വാർത്തയില്‍ വിശദീകരണമാണ് സംവിധായകൻ മോഹൻരാജ പങ്കുവച്ച അണിയറവിശേഷങ്ങൾ. സിനിമയുടെ മ്യൂസിക്, പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ട്വിറ്ററിലൂടെ മോഹൻ രാജ പുറത്തുവിട്ടത്.
ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 'ചിരു 153' ആയി ഒരുങ്ങുന്ന സിനിമയുടെ സംഗീത സംവിധായകൻ എസ്. തമന്‍ ആണ്. സംഗീതജ്ഞനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ നിർമാണപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സംവിധായകൻ ട്വീറ്റ് ചെയ്‌തത്.
'മെഗാസ്റ്റാറിനോടുള്ള സ്‌നേഹം പ്രകടമാക്കുന്ന സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും ചിത്രത്തിലെ പാട്ടുകൾ,' എന്ന്, ചിത്രങ്ങൾക്കൊപ്പം മോഹൻരാജ കുറിച്ചു.
More Read: ലൂസിഫറിന്‍റെ തെലുങ്കിൽ ചിരഞ്‌ജീവി; സംവിധാനം മോഹൻ രാജ
അതേസമയം, മോഹൻലാലിന്‍റെ സ്റ്റീഫൻ നെടുമ്പുള്ളിയെ തെലുങ്കിലേക്ക് പകർത്തുമ്പോൾ കഥാപശ്ചാത്തലത്തിൽ വ്യത്യാസമുണ്ടാകുമെന്നാണ് സൂചന. മാസ് പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഒരു റൊമാന്‍റിക് ചിത്രമായാണ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.