അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'റോക്കി'യുടെ പോസ്റ്റർ റിലീസ് ചെയ്‌തു. വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നയൻതാരയും വിഗ്നേശ് ശിവനും ചേർന്നാണ് നിർമിക്കുന്നത്. നാനും റൗഡി താൻ സിനിമയിലൂടെ ജീവിതത്തിലും ഒന്നിച്ച നയൻതാരയും വിഗ്നേശ് ശിവനും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും റോക്കിക്കുണ്ട്.
നയൻതാരയും വിഗ്നേശ് ശിവനും നിർമിക്കുന്ന പുതിയ തമിഴ് ചിത്രം; 'റോക്കി' പോസ്റ്റർ റിലീസ് ചെയ്‌തു - vignesh sivan film news
വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോക്കി നിർമിക്കുന്നത് നയൻതാരയും വിഗ്നേശ് ശിവനുമാണ്
റോക്കി' പോസ്റ്റർ റിലീസ് ചെയ്‌തു
റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഒരുക്കുന്ന തമിഴ് സിനിമയിൽ രവീണ രവി, രോഹിണി എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹകൻ. റോക്കിയുടെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നതും സംവിധായകൻ അരുൺ ആണ്. സഹസംവിധായകനായി ഒരുമിച്ച് പ്രവർത്തിച്ച, അടുത്ത സുഹൃത്ത് കൂടിയായ അരുണ്‍ മാതേശ്വരനൊപ്പം ഒരു ചിത്രത്തിനായി ഒരുമിക്കുന്ന സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിഗ്നേശ് ശിവൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.