കേരളം

kerala

ETV Bharat / sitara

കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും - Nayanthara COVID 19 vaccination

ചെന്നൈ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് നയന്‍താരയും വിഘ്നേഷ് ശിവനും കുത്തിവെപ്പ് എടുത്തത്. വിഘ്‌നേഷ് ശിവനാണ് ഇരുവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്

Nayanthara and Vignesh Shivan get their COVID 19 vaccination  കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും  വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും  നയന്‍താര വിഘ്‌നേഷ് ശിവന്‍  നയന്‍താര വാക്‌സിന്‍ സ്വീകരിച്ചു  വിഘ്‌നേഷ് ശിവന്‍ വാക്‌സിന്‍ സ്വീകരിച്ചു  നയന്‍താര വിഘ്‌നേഷ് ശിവന്‍ വാര്‍ത്തകള്‍  Nayanthara and Vignesh Shivan  Nayanthara and Vignesh Shivan news  Nayanthara COVID 19 vaccination  Vignesh Shivan COVID 19 vaccination
കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും

By

Published : May 19, 2021, 7:06 AM IST

കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായിരിക്കുകയാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും . ചെന്നൈ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് ഇരുവരും കുത്തിവെപ്പ് എടുത്തത്. വിഘ്‌നേഷ് ശിവനാണ് ഇരുവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്. കൂടാതെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് വിഘ്‌നേഷ് ശിവന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. നേരത്തെ കല്യാണി പ്രിയദര്‍ശന്‍ അടക്കമുള്ള യുവതാരങ്ങളും ഇന്ത്യന്‍ സിനിമയിലെ അമിതാഭ് ബച്ചന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളും വാക്‌സിന്‍ സ്വീകരിച്ച് കൊവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായിരുന്നു.

രജനികാന്ത് സിനിമ അണ്ണാത്തയാണ് ഇനി റിലീസ് ചെയ്യാനുള്ള നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ. കാത്ത് വാക്കുലെ രെണ്ട് കാതല്‍ എന്ന ചിത്രമാണ് വിഘ്നേഷ് ശിവന്‍ പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ. കൊവിഡ് രണ്ടാംതരംഗമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തടസമാകുന്നത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

Also read: 'ശൈലജ ടീച്ചർ തിരികെ വരണം'; പ്രതിഷേധമറിയിച്ച് പാർവതി തിരുവോത്ത്

ABOUT THE AUTHOR

...view details