കേരളം

kerala

ETV Bharat / sitara

കേന്ദ്രകഥാപാത്രങ്ങളായി നയന്‍താരയും കുഞ്ചാക്കോ ബോബനും, ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി - nizhal First Look released

നിഴല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതിനുമുമ്പ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിച്ച ചിത്രം ട്വന്‍റി ട്വിന്‍റിയായിരുന്നു. ചിത്രത്തിലെ ഒരു പാട്ടില്‍ മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്

Nayanthara and Kunchacko Boban new movie nizhal First Look released  നയന്‍താര കുഞ്ചാക്കോ ബോബന്‍  കുഞ്ചാക്കോ ബോബന്‍ പുതിയ സിനിമ  നയന്‍ താര പുതിയ സിനിമ  നിഴല്‍ ഫസ്റ്റ്ലുക്ക്  nizhal First Look released  Nayanthara and Kunchacko Boban
കേന്ദ്രകഥാപാത്രങ്ങളായി നയന്‍താരയും കുഞ്ചാക്കോ ബോബനും, ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

By

Published : Oct 18, 2020, 5:01 PM IST

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. നിഴല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതിനുമുമ്പ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിച്ച ചിത്രം ട്വന്‍റി ട്വിന്‍റിയായിരുന്നു. ചിത്രത്തിലെ ഒരു പാട്ടില്‍ മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. നയന്‍താര അഭിനയിച്ച് അവസാനമായി തിയേറ്ററുകളിലെത്തിയ മലയാള ചിത്രം ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമയാണ്.

ഒട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് നിഴല്‍. എസ്.സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അഭിജിത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ്.എസ്.കുറുപ്പാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ABOUT THE AUTHOR

...view details