റൊമാന്‍റിക് വേഷങ്ങളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ദക്ഷിണേന്ത്യ മുഴുവൻ കൈയടക്കിയ നടിയാണ് നയൻതാര. തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന 'നെട്രിക്കൺ' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്.
2011ലെ കൊറിയൻ ചിത്രം ബ്ലൈന്‍ഡിന്‍റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കൺ. തമിഴിൽ നെട്രിക്കണ്ണിന്‍റെ അർഥം തൃക്കണ്ണ് എന്നാണ്. കൊറിയൻ ചിത്രത്തിൽ കിം ഹാ ന്യൂള്‍ എന്ന അഭിനേത്രിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
നയൻതാരയുടെ 65-ാം ചിത്രം നിർമിക്കുന്നത് വിഗ്നേഷ് ശിവന്‍റെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സാണ്. അന്ധയുടെ വേഷത്തിൽ നയൻതാര എത്തുന്ന ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ലേഡി സൂപ്പർ സ്റ്റാറിന്‍റെ കഴിഞ്ഞ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു.