ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്ക് പതിനാല് ദിവസത്തെ ഹോം ക്വാറന്‍റൈന്‍. ഈദ് ആഘോഷിക്കാന്‍ മുംബൈയില്‍ നിന്നും കുടുംബത്തോടൊപ്പം യുപിയിലെ മുസാഫർനഗർ ജില്ലയില്‍ എത്തിയതായിരുന്നു താരം. തുടര്‍ന്ന് കൊവിഡ്-19 ടെസ്റ്റിന് നടനെയും കുടുംബാംഗങ്ങളെയും വിധേയമാക്കി. പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നിരുന്നാലും ബുധാനയിലെ ആരോഗ്യ വിഭാഗം സുരക്ഷ കണക്കിലെടുത്ത് നടനും കുടുംബത്തിനും രണ്ടാഴ്‌ചത്തെ വീട്ടുനിരീക്ഷണം നിർദേശിക്കുകയായിരുന്നു.
നവാസുദ്ദീൻ സിദ്ദിഖി ഹോം ക്വാറന്‍റൈനില്‍ - ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി
കൊവിഡ്-19 ടെസ്റ്റിന് നടനെയും കുടുംബാംഗങ്ങളെയും വിധേയമാക്കി. പരിശോധന ഫലം നെഗറ്റീവായിരുന്നു

നവാസുദ്ദീൻ സിദ്ദിഖി ഹോം ക്വാറന്‍റൈനില്‍
നടൻ ജനിച്ചുവളർന്നത് ബുധാനയിലാണ്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പുറത്തുള്ള ആരെയും താരം കാണില്ലെന്ന് സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറിയിച്ചു. മഹാരാഷ്ട്ര അധികാരികളുടെ പാസോട് കൂടിയാണ് നവാസുദ്ദീനും കുടുംബവും സ്വന്തം വാഹനത്തില്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്.