ഉള്ളിൽ കൊടും തീയുമായാണ് നവ്യാ നായർ സിനിമയിലേക്ക് തിരിച്ചു വരുന്നത്. വി.കെ പ്രകാശ് നവ്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'ഒരുത്തീ'യെന്നാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു.
ഉള്ളിൽ കൊടും തീയുമായി നവ്യ തിരിച്ചെത്തുന്നു; 'ഒരുത്തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി - Navya Nair's come back
ശക്തയായ സ്‌ത്രീ കഥാപാത്രത്തിലൂടെയാണ് നവ്യ നായർ തിരിച്ചുവരവ് നടത്തുന്നത്
'ഒരുത്തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കഥാപാത്രത്തിൽ മാത്രമല്ല, രൂപത്തിലും പുതിയ മാറ്റങ്ങളുമായാണ് ഒരുത്തീയിൽ താരം എത്തുന്നത്. എസ്. സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, മുകുന്ദൻ, ജയശങ്കർ, മനു രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ബെൻസി നാസർ നിർമിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് ലിജോ പോളാണ്. ഗോപി സുന്ദറും തകര ബാൻഡും ചേർന്നാണ് ഒരുത്തീക്ക് സംഗീതം ഒരുക്കുന്നത്.